Tuesday, October 6, 2009

മാറാരോഗം ...


കേണൽ എസ് .മേനോൻ ജീവൻസ് ക്ലിനിക്കിലെ സന്ദർശകനായിട്ട് അധികകാലമായിട്ടില്ല. തിരക്കുകുറഞ്ഞ ഒന്നാംതിയ്യതികളിലാണ് അദ്ദേഹത്തിന്റെ സന്ദർശനം.രോഗവിവരങ്ങൾ കൂടാതെ അദ്ദേഹത്തിന് ഒരു പാട് കാര്യങ്ങൾ പറയാനുണ്ടാകും. അതെല്ലാം ക്ഷമയോടെ കേൾക്കാൻ കഴിവുള്ള ഒരേയൊരാൾ ഡോക്റ്റർ ജീവൻ മാത്രമാണെന്ന് അദ്ദേഹത്തിന് നല്ല വണ്ണം അറിയാം.

‘ ഐ ആം എ മ്യൂസിയം ഓഫ് ഡിസീസസ്..ഡോക്റ്റർ”.

ആദ്യത്തെ കൂടി കാഴചയിൽ മേനോൻ സ്വയം പരിചയ പെടുത്തിയത് അങ്ങനെയാണ്. അതിനു തെളിവെന്നതു പോലെ ഒരു വലിയ ഫയൽ എടുത്ത് മേശപ്പുറത്ത് വച്ചു.

“ ഇതു വരെയുള്ള എന്റെ ചികിത്സയുടെരേഖകളാണ്”

ജീവൻ അതിലൂടെയൊന്ന് കണ്ണോടിച്ചു. നിരവധി പ്രിസ്ക്രിപ്ഷനുകൾ..,ലാബ് ടെസ്റ്റുകൾ,എക്സ് റേ-സകാൻ മുതലായവയുടെ റിപ്പോർട്ടുകൾ...ഹെഡ് എയ്ക്ക് മുതൽ ഹീൽ പെയ്ൻ വരേയുള്ള അസുഖങ്ങൾക്ക് ഒരു ഡോക്ടർ ഷോപ്പിംഗ് തന്നെ നടത്തിയിരിക്കുന്നു..
ഇരുപതു വർഷം മുൻപുള്ള രേഖകൾ വരെ സൂക്ഷിച്ച് വച്ചിട്ടുണ്ട്. ശരീരത്തിന്റെ പലഭാഗത്തും മാറി മാറി വരുന്ന വേദനകളാണ് മുഖ്യ രോഗലക്ഷണം. പിന്നെകൈ കാൽ കഴപ്പ് , തരിപ്പ്, അസിഡിറ്റി..
സത്യത്തിൽ മേനോന് എന്താണസുഖം? നീണ്ട പരിശോധനയ്ക്കൊടുവിൽ ജീവൻ ഒരു ചിന്താകുഴപ്പത്തിലകപെട്ടു. അദ്ദേഹത്തിന് സാധാരണയായി ഈ പ്രായത്തിൽ കാണുന്ന രക്തസമ്മർദ്ദം ,പ്രമേഹം, ഉയർന്ന കൊളൊസ്ട്രോൾ മുതലായ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല. ഇസിജി , എക്സ്റേസ്കാനിംഗ് റിപ്പോർട്ടുകൾ എല്ലാം തന്നെ നോർമ്മൽ.. മേനോൻ ദൃഢഗാത്രനായ ഒരു മനുഷ്യനാണ്. കാഴ്ചക്ക് പഴയ ഹിന്ദി നടൻ സഞ്ചീവ്കുമാറിന്റെ ഇരട്ട സഹോദരനാണെന്ന് തോന്നി പോകും. ഉയരകൂടുതലും ഇരുണ്ട നിറവുമാണ് അപവാദങ്ങൾ.. അൻപതിനും അറുപതിനും ഇടയിലെവിടെയോ സംശയിച്ചു നിൽക്കുന്ന പ്രായം . എത്രയോ സുന്ദരിമാരുടെസ്വപ്നങ്ങളെ തട്ടിയെറിഞ്ഞു കൊണ്ടായിരിക്കാം ഈ പ്രായത്തിലും അദ്ദേഹം അവിവാഹിതനായി തുടരുന്നത് !!

അസുഖങ്ങളില്ലാതെ സദാ അസ്വസ്ഥരായ , കാരണമില്ലാതെ വേദനിച്ചുകൊണ്ടിരിക്കുന്ന “ഹൈപോകോൻഡ്രിയാക് ” ആയ ധാരാളം രോഗികളെ കണ്ടിട്ടുണ്ട്. അത്തരമൊരു രോഗി മാത്രമാണോ കേണൽ മേനോൻ? തീരുമാനത്തിലെത്തുന്നതിന് മുൻപ് കാര്യങ്ങൾ കുറെ കൂടി മനസ്സിലാക്കേണ്ടതുണ്ട്. എങ്കിലും ചില ഇടപെടലുകൾ നടത്താതെ വയ്യ. ഇപ്പോൾ തന്നെ അമിതമായ അളവിൽ രോഗി വേദനസംഹാരികൾ അകത്താക്കി കഴിഞ്ഞു. വളരെ മൈൽഡ് ആയ ട്രാൻ ക്വിലൈസെഴ്സ് മാത്രമേ ഈ രോഗത്തിനു ആവശ്യമുള്ളൂ , വേണമെങ്കിൽ അല്പംകൌൺസിലിംഗും. അതുകൊണ്ട് ജീവൻ പറഞ്ഞു:

“ ഞാൻ പറയുന്നതു വരെ നിങ്ങൾ ഇനി വേദനക്ക് മരുന്നൊന്നും കഴിക്കരുത്”

“ അപ്പോൾ എന്റെ വേദനകൾ?” കേണൽ നെക്ക് കോളറിൽ തൊട്ടു കൊണ്ട് ചോദിച്ചു.
അതിനു വഴിയുണ്ട് . താങ്കൾ വലത്തു കൈ കൊണ്ട് എന്റെ ഇടത്തു ചെറുവിരലിൽ മുറുകെ പിടിക്കുക. അല്പനേരം കണ്ണടച്ചിരിക്കുക. അതെ അങ്ങനെ . ഇനി കൺകൾ തുറന്ന് എന്റെ ചെറുവിരലിൽ നോക്കുക. കേണൽ മേനോൻ അത്ഭുതത്തോടെ യാണ് ആകാഴച കണ്ടത്. ഡോക്റ്ററുടെ ഇടത്തു ചെറുവിരൽ നീലയായിരിക്കുന്നു.

“ അതെ, താങ്കളുടെ വേദനയെല്ലാം ഞാൻ ആവാഹിച്ചെടുത്തിരിക്കുന്നു.”
ആദ്യത്തെ കൂടികാഴച അങ്ങനെ അവസാനിച്ചു. പിന്നീടുള്ള ഓരോ സന്ദർശനങ്ങളിലും ജീവൻ അദ്ദേഹത്തിന്റെ പ്രശ്നങ്ങൾ പഠിക്കാൻ ശ്രമിച്ചു. വളരെ സംസാരപ്രിയനായിരുന്നു കേണൽ.സ്വന്തം ജീവിതം ഒരു കഥാപുസ്തകം പോലെ അദ്ദേഹം ജീവനു മുന്നിൽ തുറന്നിട്ടു. ജീവിതത്തെ കുറിച്ച് ഒരു പാട് മനസ്സിലാക്കിയ , വളരെ പക്വതയും ശാസ്ത്രബോധവുമുള്ള ഒരാൾ എന്ന ധാരണമാത്രമെ ജീവനു സാമാന്യമായി ലഭിച്ചുള്ളൂ . അത്തരമൊരു ജീവിതത്തിൽ മാനസികപ്രശനങ്ങൾ പൂവിടുവാനുള്ള സാധ്യത അപൂർവ്വമാണ്. വായനമുതൽ വാന നിരീക്ഷണം വരെ വളരെ വൈവിധ്യമുള്ളഹോബികളാണ് കേണ്ലിനുള്ളത്. ഗുലാം അലി , ജഗജിത് സിംഗ് തുടങിയവരുടെ ഗസലുകളെ കുറിച്ച് അവർ രാവേറെ സംസാരിച്ചിരുന്നു. ഓരോസന്ദർശനങ്ങളും അദ്ദേഹത്തിന് ഒരു സൈക്കോതെറാപ്പിയുടെ ഗുണം ചെയ്തിരിക്കണം. ഒരിക്കൽ ഒരു പിടി ഗുളികകൾകഴിച്ചിരുന്ന ഇപ്പോൾ വളരെ കുറച്ചുമരുന്നുകളെ കഴിക്കുന്നുള്ളു. ചില സെഡെറ്റീവുകൾ മാത്രം. അതെ, അതില്ലാതെ ഇപ്പോഴും ഉറക്കംഅദ്ദേഹത്തിനു അസാധ്യം തന്നെ. കഥകളുടെ മാളികകെട്ടിലെ മുറികൾ ഒന്നൊന്നായി തുറക്കുമ്പോഴും ഒരു രഹസ്യമുറിയുടെ താക്കോൽ കേണൽ ഇപ്പൊഴും ഭദ്രമായി സൂക്ഷിക്കുകയാണെന്ന് ജീവനു തോന്നിയിരുന്നു. കഴിഞ്ഞ സന്ദർശനത്തിലാണ് അതിന്റെ ചില സൂചനകൾ ലഭിച്ചത്.

“ഡോക്റ്റർ ആഭിചാരത്തിൽ വിശ്വസിക്കുന്നുണ്ടോ? ഐ മീൻ , ഇംഗ്ലീഷിൽ “ എനിമാഗസ്” എന്നു പറയുന്ന ഒരുവിഭാഗം ആളുകൾ ഇവിടെയൊക്കെ ജീവിച്ചിരിപ്പുണ്ടോ? ”

കേണലിനെ പോലൊരാളിൽ നിന്ന് അത്തരം ഒരു ചോദ്യം അപ്രതീക്ഷിതമായിരുന്നു. അതുകൊണ്ട് ജീവൻ ഒരു നിമിഷം പകച്ചു പോയി. തികച്ചും അന്ധവിശ്വാസമാണെന്നു ബോധ്യമുണ്ടായിട്ടും അത്തരം കാ‍ര്യങ്ങളെ കുറിച്ച് ആധികാരികമായി പറയാൻ താൻ ആളല്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു ജീവൻ. പക്ഷെ ആചോദ്യം ഇതു വരെ തുറക്കാത്ത ഒരു രഹസ്യത്തിലേക്കുള്ള ചൂണ്ടു പലകയാണെന്ന് ജീവൻ അറിഞ്ഞു. അതു കൊണ്ട് \ ഇന്ന് കേണൽ കൺസൾട്ടെഷൻ റൂമിലേക്ക്കടന്നു വന്നപ്പോൾ ജീവൻ ആമുറിയുടെ വാതിലിൽ നേരിട്ട് മുട്ടുവാൻ തീരുമാനിച്ചു.

“ ഞാൻ താങ്കളുടെ ഉറക്കഗുളികകൾ നിറുത്താൻ പോകുകയാണ്”. അദ്ദേഹത്തിന്റെ കണ്ണുകളിൽ ഉറ്റുനോക്കികൊണ്ട് ജീവൻപറഞ്ഞു .

“പക്ഷെ എന്റെ ഉറക്കം?”

“അതെ, അതാണെനിക്കറിയേണ്ടത്..താങ്കളുടെ ഉറക്കം കെടുത്തുന്ന ആരഹസ്യം”
ആ ജീവിത പുസ്തകത്തിന്റെ താളുകൾ ഡോക്ടർക്കു മുൻപിൽ ഒന്നൊന്നായി മറിഞ്ഞു..

“പിതാവ് ഉത്തരേന്ത്യയിൽ റെയിൽ വെ ഉദ്യോഗ്സ്ഥനായിരുന്നു.അതുകൊണ്ട് ഞാൻ പഠിച്ചതുംവളർന്നതും ബോംബെയിലും ഡെൽഹിയിലുമൊക്കെയായിരുന്നു. പഠനത്തിനു ശേഷം ആദ്യമായി പിഡബ്ലിയുഡി ഡിപ്പാർട്ടുമെന്റിൽ ജോലിയിൽ പ്രവേശിച്ചു. രുദ്രപ്രയാഗിനടുത്തുള്ള ദുർഗാപൂർ ഗ്രാമത്തിൽ ആയിരുന്നു ആദ്യപോസ്റ്റിംഗ്. കിഴക്കും പടിഞ്ഞാറുമുള്ള നഗരങ്ങളെ ബന്ധിച്ചു കൊണ്ട് നടന്നു വരുന്ന റോഡിന്റെ നിർമ്മാണം അപ്രതീക്ഷിതമായൊരു തടസ്സം നേരിട്ടതുകൊണ്ട് നിർത്തിവച്ചിരിക്കുകയാണ്. ഗ്രാമത്തിലെ പുരാതനമായ ജമീന്ദാരുടെ പുരയിടത്തിലെ നല്ലൊരുഭാഗം റോഡിനു വേണ്ടി വിട്ടു കിട്ടേണ്ടതുണ്ട്. ജമീന്ദാർമാർ കൊല്ലിനും കൊലയ്ക്കുമൊക്കെ പേരുകേട്ടവരാണ്. പക്ഷെ ഇപ്പോഴത്തെ ജമീന്ദാർ ഒരു ദുർമന്ത്രവാദിയാണെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. പുരാതനമായ ഹവേലിയിൽ മിക്കവാറും ഒറ്റപ്പെട്ടാണ് അയാൾ താമസിക്കുന്നത്.
വർഷങ്ങളായി ആളെ ഗ്രാമവാസികളാരും പുറത്ത് കാണാറില്ല. മൂങ്ങയുടെ മുഖമുള്ള, മിണ്ടാപ്രാണിയായ , കറുത്ത നിറമുള്ള ഒരു വളർത്തു നായയാണ് ജമീന്ദാരെ പുറം ലോകവുമായി ബന്ധിക്കുന്ന കണ്ണി .
രുദ്രൻ എന്ന് പേരുള്ള ഈ നായ ഒരു ദിവസം എന്റെ ക്വാർട്ടേഴ്സിലും വന്നു..
രാവിലെ വാതിൽ തുറക്കുമ്പോൾ ബാക്ക് യാർഡിൽ കിടന്നിരുന്ന ഒരു പഴയ ചൂരൽ കസേരയിൽ എന്നെ കണ്ട് എന്തോ പരാതി ബോധിപ്പിക്കാനെത്തിയ ഒരു സന്ദർശകനെ പോലെ ഇരിക്കുകയാണ് കക്ഷി. ഞാൻ ഒച്ചവച്ച് ഓടിക്കാൻ ശ്രമിച്ചിട്ടൊന്നും അവനു യാതൊരു കുലുക്കവുമില്ല. എനിക്കാണെങ്കിൽ, സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒരു സുഹൃത്ത് “ഹൈഡ്രോഫോബിയ”ബാധിച്ച് മരിച്ചതിൽ പിന്നെ നായകളെ വല്ലാത്ത ഭയമാണ്. അവനെ എറിഞ്ഞോടിക്കാനായി ഞാൻ കല്ലെടുത്തു . അപ്പോൾ പട്ടാളത്തിൽ നിന്നു ലീവിൽ വന്ന അടുത്ത വീട്ടിലെ താമസക്കാരനായ ഹവീൽദാർ എന്നെ തടഞ്ഞു കൊണ്ട് പറഞ്ഞു:
“അതിനെഉപദ്രവിക്കണ്ട. അതവിടെ ചുറ്റിപറ്റി നിന്ന് പോയ്ക്കോളും. ജമിന്ദാറിന്റെ വളർത്ത് നായയാണ് അത്.” ഹവൽദാർ രാംസിംഗ് ആണ് ജമീന്ദാരുടെ കഥകൾ പറഞ്ഞു തന്നത്.
പൂർവ്വികരുടെ ആത്മാക്കളെ കുടിയിരുത്തിയിരിക്കുന്ന ആ പ്ലാശ് മരത്തിന്റെ കഥയും. അതിശയോക്തി മാറ്റിനിർത്തിയാൽ പോലും നിഗൂഢമായ ഒരു ആകർഷണം കഥകൾക്കുണ്ടെന്നു എനിക്കു തോന്നി. വർഷങ്ങൾക്കുമുൻപുണ്ടായ ഒരു നക്സൽ ആക്രമണത്തിൽ ജമീന്ദാർ കുടുംബത്തിൽ അവശേഷിക്കുന്നത് ഒരേ ഒരാൾ മാത്രം. ഒറ്റപെടലും ഭയവുംഅയ്യാളെ ഒരു അന്തർ മുഖനാക്കിയിരിക്കുന്നു...പുറം കാഴചയിൽ യമപുരിയെ പോലെ തോന്നിക്കുന്ന ഒരു വലിയ ഹവേലിയിൽ സ്വയം സൃഷ്ടിച്ച തടവിൽ കിടക്കുകയാണ് അയാൾ..നാട്ടിൽ നടക്കുന്ന ദൂരൂഹമായാ സംഭവങ്ങളൊക്കെ തന്നെ അയാളുടെ മേൽ ആരോപിക്കപെടുകയാണ്..ഒരിക്കൽ രുദ്രനെ മാർക്കറ്റിൽ വച്ച് ഉപദ്രവിച്ചഒരു വഴിപോക്കന് അല്പസമയത്തിനകം വാഹനമിടിച്ച് പരുക്കേറ്റതും..റോഡ് നിർമ്മാണത്തിനു വേണ്ടി ജമീന്ദാരുടെവീട്ട് മതിലിന്റെ ആദ്യത്തെ കല്ലിളക്കിയ പയ്യന് സർപ്പദംശമേറ്റതും..ജമീന്ദാരുടെ മന്ത്രസിദ്ധികളായാണ് നാട്ടുകാർ കാണുന്നത്.. എന്തായാലും അല്പസമയത്തിനു ശേഷം രുദ്രൻ അപ്രത്യക്ഷനായിരുന്നു...പക്ഷെചൂരൽ കസേരയിൽ എന്റെ പേരെഴുതിയ ഒരു കത്ത് കിടക്കുന്നു..അതിൽ ഒരേയൊരു വരി മാത്രമെ ഉണ്ടായിരുന്നുള്ളൂ..

“നേരിൽ കാണുവാൻ ആഗ്രഹിക്കുന്നു..ജമീന്ദാർ.-------.”
അന്നുസന്ധ്യക്ക് ഞാൻ ഹവേലിയിൽ എത്തി. മതിലോരത്തുനിന്നിരുന്ന വലിയപ്ലാശ് മരം ഞാൻ നോക്കികണ്ടു. അതിന്റെകൊമ്പുകളിൽ ചുവന്നതുണികൊണ്ട് പൊതിഞ്ഞ കലശങ്ങൾ തൂങ്ങി കിടന്നിരുന്നു. കൂരിരുൾ പരത്തുന്ന കുറ്റിച്ചെടികൾ ഇരുവശങ്ങളിലും വരിവരിയായിനിൽക്കുന്ന നീണ്ട നടപ്പാതയിലൂടെ നടന്ന് സന്ധ്യാവെളിച്ചത്തിൽ ഒരു മാന്ത്രിക കോട്ടപോലെ നിൽക്കുന്ന ഹവേലിയുടെ വിശാലമായ മുറ്റത്തെത്തി.

“വരൂ അകത്തേക്കു വരൂ..” അകതളത്തിൽ കൊത്തു പണികളുള്ള കസേരയിൽ ഉപവിഷ്ടനായിരിക്കുന്ന ജമീന്ദാറിനെ ഞാൻനേരിട്ടുകണ്ടു. ശാന്തമായ മുഖത്ത് ജ്വലിക്കുന്ന കണ്ണുകൾ..... ഞാൻ അകത്തേക്ക് പ്രവേശിച്ചു. ഒരു വലിയ മേശമേൽ നിരവധിവെള്ളിതാലങ്ങളിലായി പലവിധത്തിലുള്ള പഴങ്ങൾ..നാഗപൂരിലെ ഓറഞ്ച് മുതൽ ബർമ്മയിലെ മാൻ ഗോസ്റ്റീൻ വരെ.. “ഇരിക്കൂ ...” ഒരു ഫല ഭോജനത്തിനായി എന്നെ ക്ഷണിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.

“ നിങ്ങൾ ഈ ഉദ്യമത്തിൽ നിന്ന് പിൻമാറണം..” ഞാൻ ഇരുന്നു കഴിഞ്ഞപ്പോൾ ജമീന്ദാർ നേരിട്ട് വിഷയത്തിലേക്ക് കടന്നു.

“നിങ്ങൾക്കറിയാമല്ലോ സ്ഥലം വിട്ടു തരുന്നതിലല്ല എനിക്കുള്ള എതിർപ്പ്..പക്ഷെ ആ പ്ലാശ് മരം മുറിക്കാൻ ഞാൻ സമ്മതിക്കുകയില്ല..നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് അതിന് ജമീന്ദാർ കുടുംബത്തിലെ മരിച്ചു പോയ പൂർവ്വികരുടെഇരിപ്പിടമാണ് അത്.. ഞാൻ ജീവിച്ചിരിക്കുമ്പോൾ അത് മുറിക്കാ‍ൻ സമ്മതിക്കുകയില്ല...” ഭീഷണി നിറഞ്ഞ ഒരു താക്കീത് ആയിരുന്നതെങ്കിലും അദ്ദേഹത്തിന്റെ മുഖം അപ്പോഴും ശാന്തമായിരുന്നു...
ചെറുപ്പത്തിന്റെ എടുത്തുചാട്ടം കൊണ്ടായിരിക്കാം. ഞാൻ അല്പം ധിക്കാരത്തോടെ പ്രതികരിച്ചത്..
“ഞങൾ നാളെ തന്നെ ആമതിൽ ഇടിച്ചു നിരത്തും..മരം മുറിച്ചുമാറ്റും.. എത്രയും പെട്ടെന്ന് റോഡ് നിർമ്മാണം പൂർത്തിയാക്കും..ഏതോ ചില വിശ്വാസങ്ങളുടെ പേരിൽ ഒരു ഗ്രാമത്തിന്റെ മുഴുവൻ വികസന പ്രവർത്തനങൾക്കു തടസ്സം നിൽക്കുകയാണ് നിങ്ങളെന്ന് ഇനിയെങ്കിലും മനസ്സിലാക്കണം”

“ ശരി എങ്കിൽ നിങ്ങൾക്കു പോകാം..” ജമീന്ദാരുടെ സ്വരത്തിൽ അരിശമുണ്ടെന്ന് തോന്നിയില്ല. അപ്പൊഴേക്കും ഇരുൾ വീണുതുടങ്ങിയിരുന്ന നടക്കാവിലൂടെ ഞാൻ തിരിച്ചു നടന്നു..
പുറകിൽ എന്തൊ അണക്കുന്ന സ്വരം കേട്ടു ഞാൻ തിരിഞ്ഞ് നോക്കി..അപ്പോൾ ജമീന്ദാരുടെ ആ കറുത്തനായ വല്ലാത്തൊരു രൌദ്രഭാവത്തോടെഎനിക്കു നേരെ കുതിച്ചു വരുന്നതാണ് കണ്ടത്..എന്നെ ആക്രമിക്കുക എന്നത് തന്നെയാണ് ലക്ഷ്യം..!!
അടുത്ത് കണ്ട ഒരു മരത്തടി ഞാൻ കൈയിലെടുത്തു..നായ അടുത്തെത്തിയതും അതെന്റെ കഴുത്തിനു നേരെ ചാടി..പ്രാണരക്ഷാർഥം ഞാൻ കൈയിലിരുക്കുന്ന മരത്തടിവീശി ..നായയുടെശിരസ്സിൽ തന്നെ കൊണ്ടു..അത് ഒരു മോങ്ങലോടെ കുഴഞ്ഞു വീണു.. ചത്തെന്ന് ഉറപ്പുവരുത്തുവാൻ വീണ്ടും വീണ്ടും തലക്കടിച്ചു.......
അന്ന് രാത്രി വൈകി ആണ് ഞാൻ ഉറങ്ങിയത്..ഇടക്ക് ദു:സ്വപ്നങ്ങളും കണ്ടിരുന്നു.
നേരം വെളുത്തപ്പോൾ ആരോ വാതിലിൽ മുട്ടുന്നു..തുറന്നു നോക്കിയപ്പോൾ രാംസിംഗ് ആണ്.

"അറിഞ്ഞോ നമ്മുടെ ജമീന്ദാർ കൊല്ലപ്പെട്ടിരിക്കുന്നു...ഇന്നലെ രാത്രി..ആരോ മരത്തടികൊണ്ട് തലക്കടിച്ച്................................”

അന്ന് പകലും രാത്രിയും ഞാൻ പനിച്ചു കിടന്നു.. പിറ്റെന്നു തന്നെ ദീർഘ അവധിക്ക് അപേക്ഷിച്ചു..പിന്നീട് ആ ജോലി തന്നെ ഉപേക്ഷിച്ച് പട്ടാളത്തിൽ ചേർന്നു..വർഷങ്ങളെത്രയോ കഴിഞ്ഞിട്ടും ഇന്നും ഒരു പോലീസ് ജീപ്പിന്റെ ശബ്ദം കാതോർത്ത് ഞാൻ ഉറങ്ങാതിരിക്കുന്നു..............”

23 comments:

  1. ഇത്തരം മാറാരോഗങ്ങള്‍ ഒട്ടുമിക്ക മനുഷ്യര്‍ക്കും കൂടെയുണ്ടെന്ന് തോന്നുന്നു....

    ReplyDelete
  2. Agree with kuttakkaran!is word veri necessary?

    ReplyDelete
  3. ഒരു നല്ല കഥയെഴുത്തുകാരന്റെ ലക്ഷണങ്ങള്‍.. നന്നായിട്ടുണ്ട്. തുടരുക.

    ReplyDelete
  4. ആദ്യത്തെ തന്നെ നന്നായിട്ടുണ്ടല്ലോ! പലയിടത്തും അല്‍പം തിരക്കിട്ട് ഓടിയോ എന്ന്‍ സംശയം. എന്തായാലും മോശമില്ല.

    കഥ വായിക്കുമ്പോള്‍ പലപ്പോഴും ഇതെവിടെയോ മുന്‍പ് വായിച്ചിട്ടുണ്ട് എന്ന്‍ തോന്നി. ഒരു തരം deja vu feeling. സത്യത്തില്‍ വായിച്ചിട്ടില്ല കേട്ടോ :)

    ReplyDelete
  5. ഇത് നിങ്ങളുടെ സ്വപ്രയത്നത്തില്‍ നിന്നുരുത്തിരിഞ്ഞതാണെങ്കില്‍ തീര്‍ച്ചയായും പ്രശംസയര്‍ഹിക്കുന്നു. തുടക്കം അല്‍പ്പം വിരസത തോന്നിയെങ്കിലും പിന്നീട് വളരെ രസകരമായി തോന്നി . അഭിനന്ദനങ്ങള്‍ ...പുതിയ കഥകള്‍ക്കായ് കണ്ണ് നട്ടിരിക്കുന്നു ...

    ReplyDelete
  6. സൂപ്പര്‍ , തുടക്കം കൊള്ളാം,

    നല്ല കഥ, എഴുത്ത് നല്ല ഒഴുക്കുണ്ട്, ഒരു സിനിമ കണ്ട പോലെ
    ആശംസകള്‍, പുതിയ പോസ്റ്റായി കാത്തിരിക്കുന്നു

    ReplyDelete
  7. കുറ്റക്കാരാ , മൈത്രേയി, ശാരദേ,കുറുപ്പേ,ഷെരീഫേ,കുമാരാ നന്ദി !!
    ജിജോ, നിങ്ങൾക്ക് അങ്ങനെ തോന്നിയതിൽ എനിക്കത്ഭുതമില്ല..!! എഴുതികഴിഞ്ഞപ്പോൾ എനിക്കും അങ്ങനെയൊന്നു തോന്നാതിരുന്നില്ല !! മുൻപേ പറഞ്ഞില്ലേ കണ്ടതും കേട്ടതും ഞാൻ ഇവിടെ പോസ്റ്റുമെന്നു..കണ്ടുമറന്ന ഏതെങ്കിലും ഒരു പോസ്റ്റ് എന്റെ എഴുത്തിനെ സ്വാധീനിച്ചു കാണും ഉപബോധമനസ്സിന്റെ ഈ അനുകരണം(കോപ്പിയടി!!) തുടരും...ആരെങ്കിലും പരാതിയുമായി വരും വരെ ....!!!

    ReplyDelete
  8. നല്ല എഴുത്ത്‌ ..അതിഭാവുകത്വങ്ങള്‍ ഇല്ലാതെ ...സിമ്പിള്‍ ആയി ഒരു വലിയ കഥ ...എളുപ്പം മനസ്സിലേക്ക്‌ ഓടിക്കേറി ....ആശംസകള്‍ ....ഇനിയും തുടരുക ആ തൂലിക ചലനം ....

    ReplyDelete
  9. നല്ല ഫീല്‍ തരുന്ന കഥ....

    ReplyDelete
  10. മാഷെ..

    എഴുത്തിന്റെ രീതി കണ്ടിട്ട് ഒരു തുടക്കക്കാരനാണെന്ന് തോന്നുകയെയില്ലാ..കഥ മനോഹരം എന്ന് പറയാതിരിക്കാൻ വയ്യ. അവസാനം ഒരു ഖണ്ഡിക കൂടി ചേർക്കാമായിരുന്നു,കഥ പറഞ്ഞതിനു ശേഷം ഡോക്ടറുടെ നിലപാടുകൾ..അതൊ ശേഷം ചിന്ത്യം..!!

    മനശാസ്ത്രജ്ഞന്മാരുടെ അനുഭവങ്ങൾ എന്ന പക്തികൾ ചില മ പ്രസദ്ധീകരണങ്ങളിൽ വരാറുണ്ട്, അതിനെ അനുസ്മരിപ്പിക്കുന്ന ഒരു ശൈലി. എല്ലാ ഭാവുകങ്ങളും നേരുന്നു.

    ReplyDelete
  11. ആശംസകള്‍, എഴുതണം എന്ന തോന്നലിന്. വായിച്ചില്ല, വായിക്കട്ടെ ( അല്പം തിരക്കായതിനാല് സമയം കണ്ടെത്താന്‍ കഴിയുന്നില്ല, ക്ഷമിക്കണം ) എഴുത്തിന്‍ എല്ലാ ഭാവുകങ്ങളും നേരുന്നു

    ReplyDelete
  12. നല്ല കഥ, നല്ല എഴുത്ത് ..
    എല്ലാ ഭാവുകങ്ങളും..!

    ReplyDelete
  13. കഥകള്‍ ഇപ്പോള്‍ ഞാന്‍ വിരളമായെ വായിക്കാരുള്ളു.
    ബ്ലോഗ്ഗിലെയായാലും ,മലയാള സാഹിത്യത്തിലെയായാലും.
    കാരണം മറ്റൊന്നുമല്ല മിക്കതും വെറും ചവറുകള്‍ ആണ് .
    പക്ഷെ ഈ കഥ അല്ലെങ്കില്‍ ഈ പറയുന്ന രീതി എന്നെ
    വല്ലാതെ haunt ചെയ്തു (ചുമ്മാ പറഞ്ഞതല്ല ......)
    എനിക്ക് വളരെ ഇഷ്ടപ്പെട്ടു .

    ReplyDelete
  14. Nalla varikal.. Nalla vaayanaa sugham...!

    Manoharam, ashamsakal...!!!

    ReplyDelete
  15. ഇതു ഒരു അനുഭവം വിവരിച്ച പോലെ തോന്നി-നന്നായിരിക്കുന്നു

    ReplyDelete
  16. നളിനിയുടെ മാറാരോഗമെന്തെന്നറിയാൻ ഇവിടെയെത്തിയപ്പോൾ ഒരു നിമിഷം അതു “ക്ലെപ്റ്റോമാനിയ’ആണോഎന്ന് സംശയിച്ചുപോയി..പിന്നെയാണ് ‘പോയത് പാമരമെങ്കിൽ കള്ളൻ കപ്പലിൽ തന്നെയെന്ന ലോജിക്കിൽ കാര്യങളുടെ കിടപ്പ് മനസ്സിലായത്. നിർജീവമായ മൂന്നക്ഷരങൾ സുന്ദരിയായ ‘നീലതാമര’യായപ്പോൾ സന്ദർശകരായ ‘മറുമൊഴിതുമ്പിളുടെ എണ്ണം കൂടിയത് മറ്റൊരുകൌതുകം.
    തന്റെ തലകൊയ്യാൻ വന്ന ഉണ്ണിയാർച്ചയുടെ ഉണ്ണിയെ കണ്ടപ്പോൾ വടക്കൻ വീരഗാഥയിലെ ചന്തുവിനു തോന്നിയ്
    അതേ അസൂയയാണ് അനുഭവപെട്ടത്.(.എനിക്കു കിട്ടാതെ പോയ കമന്റുകളാണല്ലൊ ഇതെല്ലാമെന്ന്.)...
    ചെറിയതോതിലാണെങ്കിലും നടത്തിയിരിക്കുന്ന എഡിറ്റിംഗുകൾ ഗംഭീരമായി.ആരെങ്കിലും ഈ കഥക്ക് ബുക്കർ പ്രൈസ് പ്രഖ്യാപിത്തിടത്തോളം കാലം ഞാൻ പ്രശ്നമൊന്നുമുണ്ടാക്കുകയില്ലെന്ന് വാക്കുതരുന്നു..

    ReplyDelete
  17. Really good one... waiting for the next...

    ReplyDelete
  18. ലേബല്‍ ഓര്‍മ്മ....സത്യത്തില്‍ അനുഭവമാണോ?

    ReplyDelete